ഒത്തിരി നാളുകള്‍ക് ശേഷം ശ്രീദേവി കുട്ടിയെ പറ്റി ഞാന്‍ ഓര്‍ത്തു. ചന്തന കുറിയും തുളസി കതിരും തടു പാവാടയും ഇട്ട എന്റെ ശ്രീകുട്ടിയുടെ മുഖം ഓര്‍ത്തപ്പോള്‍ അറിയാതെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു. ................. നിങ്ങള്‍ ഇപ്പോളെ മനസ്സില്‍ ചിന്തിച്ചു കാണും ആരാണ് ഈ ശ്രീദേവി എന്ന് അല്ലേ ?????? നിങ്ങളെ കുറ്റം പറഞ്ഞിട് കാര്യം ഇല്ല ഞാന്‍ ആയാലും ഇങ്ങനേ തന്നേ ചിന്തിക്കും അവള്‍ എന്റെ കളികൂട്ടുകാരി ഒന്നുകൂടി പറഞ്ഞാല്‍ എന്റെ ബാല്യ കാല സഖി. ഓര്‍ക്കുവാന്‍ അവള്‍ ഒത്തിരി കാര്യങ്ങള്‍ എനിക്ക് സമ്മാനിച്ചു. കുറിഞ്ഞി പൂവും, ആന വാലും, കന്യാകുമാരി പെന്‍സിലും,കള്ളി കുയില്‍ തന്‍ പുള്ളി തൂവലുo .......... അങ്ങനേ ഒത്തിരി ഒത്തിരി........... കണ്ണുള്ള ഒരു മയില്‍പീലി അതാണ് അവള്‍ എനിക്ക് തന്ന അവസാന സമ്മാനം. പഴനിയില്‍ പോയപ്പോള്‍ അച്ഛന്‍ അവള്‍ക് വാങ്ങി കൊടുത്ത മയില്‍ പീലി. അതിന്റെ പകുതി ആണ് അവള്‍ എനിക്ക് തന്നത്. പുസ്തകത്തില്‍ വെച്ചാല്‍ പീലി വലിയത് ആകും എന്ന് പറഞ്ഞു കണക്ക് പുസ്തകത്തില്‍ വെച്ച് തന്നത് അവള്‍ ആണ്. കണക്ക് പുസ്തകം ആകുമ്പോള്‍ ഞാന്‍ തുറകില്ല കണകില്‍ ഞാന്‍ പഠിക്കുന്ന കാലത്ത് മണ്ടന്‍ ആണ്. വലിയ പരീഷ കഴിഞ്ഞു സ്കൂള്‍ അടച്ച സമയം. അന്ന് അമ്മയുടെ കൈ പിടിച്ചു അമ്പലത്തിലേക് പോകുന്ന ശ്രീ കുട്ടിയ ഞാന്‍ അന്ന് വയികിട്ടു കണ്ടതാണ്. രാത്രയില്‍ അച്ഛന്‍ പറഞ്ഞു അറിഞ്ഞു അവളെ എന്തോ കടിച്ചു എന്ന്. പിന്നേ കേട്ടത് രാവിലേ അവളുടേ മരണം ആണ്. പാവം... അവള്‍ എന്നേ തനിച്ചാക്കി. ഇന്നും ഞാന്‍ അവളുടേ .......... അവളുടേ മാത്രം ഓര്‍മ്മകായി മനസ്സില്‍ സൂഷിക്കുന്നു മരണ മണമുള്ള ആ മയില്‍ പീലി ..............
കണക്കു പുസ്തകത്തില്‍ കണ്ണ് വിരിയാന്‍ വച്ച മയില്‍പീലി...... അവള്‍ തന്നതായിരുന്നു. അത് ഇന്നും മനസ്സിന്റെ ഏടുകളില്‍ സൂക്ഷിക്കുന്നു ..... അവള്‍ക്കായ്
2011 ജൂലൈ 11, തിങ്കളാഴ്‌ച
വെറുതേ
ഇന്നും ഞാന്‍ നിനകായ് കാത്തിരുന്നു.......... നീ വരില്ല എന്ന് എനിക്ക് അറിയാം എങ്കിലും വെറുതേ......... ഒരിക്കലും വരില്ല എന്ന് മനസ്സ് മന്ത്രിക്കുന്നു ...... നിനക്ക് വേണ്ടി അല്ലാതെ ഞാന്‍ ആരെ പ്രതീഷിക്കണം..............ഈ കാത്തിരിപ്പിനു ഒരു മധുരം ഉള്ളത് പോലെ തോനുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
