കണക്കു പുസ്തകത്തില്‍ കണ്ണ് വിരിയാന്‍ വച്ച മയില്‍പീലി...... അവള്‍ തന്നതായിരുന്നു. അത് ഇന്നും മനസ്സിന്റെ ഏടുകളില്‍ സൂക്ഷിക്കുന്നു ..... അവള്‍ക്കായ്
2011 ജൂലൈ 19, ചൊവ്വാഴ്ച
നിനക്കായ്
ഓര്‍മ്മയുടെ ചെപ്പില്‍ നിറം മങ്ങാത്ത ഓര്‍മമകള്‍ നിന്നെ പറ്റി ഉള്ളത് മാത്രമാണ്.അത് ഓര്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ ഈറന്‍ അണിയുന്നു.അത് മനസ്സിന് ഒരു പ്രത്യേക സുഖം തന്നെ ആണ്. കണ്ണുകള്‍ നിറയുമ്പോള്‍ അതില്‍ നിന്ന് ഒരു കണ്ണുനീര്‍ തുള്ളി പോലും നഷ്ടമാകാതെ ഞാന്‍ ശ്രമിക്കുന്നു. കാരണം ആ കണ്ണുനീര്‍ കണങ്ങളില്‍ കൂടി നീ എനിക്ക് നഷ്ടമായാലോ???????? .ഈ ജന്മം തീരുവോളം ഒര്കുവാന്‍ വേണ്ടി നീ തന്ന ഓര്‍മമകള്‍ ഇന്നും ഞാന്‍ സൂഷിക്കുന്നു. അത് നിനക്കായ് മാത്രം......... നിനക്കായ് മാത്രം
2011 ജൂലൈ 13, ബുധനാഴ്‌ച
പ്രവാസി
പൊട്ടിയ പെട്ടിയും ഒക്കത്ത് വെച്ച് ഞാന്‍
നാട്ടിലേക്കിന്നു യാത്രയാകുന്നു.
നാളുകള്‍ ഏറേ കഴിഞ്ഞതാനെങ്കിലും
നാഴി മണ്ണ് അത് ഓര്‍മ്മയില്‍ നില്കുന്നു .
നാടും നഗരവും നാട്ടുകാരും
കൈവിട്ടു പോയിട്ട് ഏറേ വര്‍ഷം.
പലവട്ടം പോകാന്‍ കൊതിച്ചത് ആണെങ്കിലും
ആശകള്‍ ഉള്ളില്‍ ഒതുക്കിടുന്നു.
ഓര്‍മ്മകള്‍ ഓടി കളിക്കുന്ന നാട്ടില്‍
നാളികേര തോപ്പിന്‍ നടുവില്‍.
നാടിനു തന്നേ ശാപമായി തോന്നിടും
ചെറു കൂരയുണ്ടി മണ്ണിലിന്നു.
വയറു ചുരുകി കീശ മടക്കി
മംഗല്യ ഭാഗ്യം ആറു പെങ്ങള്‍ക്ക്.
ഒന്നും കരുതുവാന്‍ കഴിഞ്ഞില്ലെനിക്
ജീവിത യാത്രയില്‍ ഈ മരുവില്‍.
രാവും പകലും പണി എടുത്തിട്ടും
പട്ടിണി എന്നും കൂടയുണ്ട്.
ഓണവും വിഷുവും എല്ലാമെനിക്ക്
ഓര്‍മ്മയില്‍ മാത്രം ഒതുങ്ങിടുന്നു.
പിറന്നാള് വന്നതും പ്രായം കൊഴിഞ്ഞതും
കാലത്തിന്‍ ഗതിയില്‍ അറിഞ്ഞില്ല തെല്ലും.
ആരും കാണാതെ കരഞ്ഞിടുമ്പോള്‍
ദുഃഖങ്ങള്‍ ഓരോന്നായി മറന്നിടുന്നു.
ആര്‍കുവേണ്ടി ഈ ജീവിതമെന്ന്
അറിയാതെ പലവട്ടം തോന്നിടുന്നു.
പരിഭവം ആരോടും കാട്ടിടാതെ
എല്ലാം ചിരിയില്‍ ഒതുക്കിടുന്നു.
നാല് ഭിത്തി കെട്ടിനുള്ളില്‍
ഭാരങ്ങള്‍ ഞങ്ങള്‍ ഇറക്കിടുന്നു.
താങ്ങായി തണലായി ഞങ്ങള്കിവിടെ
ഞങ്ങള്‍ മാത്രം ഉണ്ട് സത്യം.
പണി എടുത്തിട്ടും പണം കിട്ടിടാതെ
വലയുന്നവരാണ് ഞങ്ങളിന്നു.
പലിശക്കാനെങ്കിലും മുടങ്ങിടതേ
കാശു പോകുന്നു നാട്ടിലേക്ക്.
നാട് കാണാന്‍ ലീവിന് പോകുമ്പോള്‍
അത്തറും പിസ്തയും കൊണ്ടുപോകും.
അച്ചാറും ഉപ്പേരീം തന്നുകൊണ്ട്
യാത്രയാക്കുന്നു വീണ്ടും വീണ്ടും.
തിരക്കുകള്‍ ഒഴിഞ്ഞ കുഞ്ഞു നിമിഷത്തില്‍
ഓര്‍കുവാന്‍ ഒത്തിരി ഏറയുണ്ട്.
കുന്നും മലയും കുഞ്ഞു തോടും
തല പൊക്കി നോക്കും പനം തോപ്പും.
പാടും കുയിലും ആടും മയിലും
ചക്കര മാവിലെ അന്നാര കണ്ണനും
കണ്ണെത്താ ദൂരത്തു മേഞ്ഞു നടക്കും
കാലി കൂട്ടവും കാവലാളും
ചേമ്പില ചൂടി കര്‍ക്കിടത്തില്‍
ഊത്ത പിടിക്കാന്‍ കൂടിയതും.
കള്ള് കുടിക്കാന്‍ ചെത്ത് തെങ്ങില്‍
കട്ടു കയറിയതും മറക്കില്ല ഞാന്‍.
കാവും കവുങ്ങും കാട്ടു പൂവും
കസവുടുത്ത പെണ്‍ കിടാവും.
അവളേ കാണുവാന്‍ ആലിന്‍ ചുവട്ടില്‍
അനുരാക ചൂടിലേ കാത്തിരിപ്പും.
കാഴ്ചകള്‍ ഓരോന്നായി കാണുവാന്‍
കഴിയുമോ എന്ന് അറിയില്ലെനിക്ക്.
അറിയാതെ ആശിച്ചു പോയതാണെങ്കിലും
മനസ്സില്‍ എല്ലാം പഴയത് പോലേ.
നാട്ടിലേക്കിന്നു യാത്രയാകുന്നു.
നാളുകള്‍ ഏറേ കഴിഞ്ഞതാനെങ്കിലും
നാഴി മണ്ണ് അത് ഓര്‍മ്മയില്‍ നില്കുന്നു .
നാടും നഗരവും നാട്ടുകാരും
കൈവിട്ടു പോയിട്ട് ഏറേ വര്‍ഷം.
പലവട്ടം പോകാന്‍ കൊതിച്ചത് ആണെങ്കിലും
ആശകള്‍ ഉള്ളില്‍ ഒതുക്കിടുന്നു.
ഓര്‍മ്മകള്‍ ഓടി കളിക്കുന്ന നാട്ടില്‍
നാളികേര തോപ്പിന്‍ നടുവില്‍.
നാടിനു തന്നേ ശാപമായി തോന്നിടും
ചെറു കൂരയുണ്ടി മണ്ണിലിന്നു.
വയറു ചുരുകി കീശ മടക്കി
മംഗല്യ ഭാഗ്യം ആറു പെങ്ങള്‍ക്ക്.
ഒന്നും കരുതുവാന്‍ കഴിഞ്ഞില്ലെനിക്
ജീവിത യാത്രയില്‍ ഈ മരുവില്‍.
രാവും പകലും പണി എടുത്തിട്ടും
പട്ടിണി എന്നും കൂടയുണ്ട്.
ഓണവും വിഷുവും എല്ലാമെനിക്ക്
ഓര്‍മ്മയില്‍ മാത്രം ഒതുങ്ങിടുന്നു.
പിറന്നാള് വന്നതും പ്രായം കൊഴിഞ്ഞതും
കാലത്തിന്‍ ഗതിയില്‍ അറിഞ്ഞില്ല തെല്ലും.
ആരും കാണാതെ കരഞ്ഞിടുമ്പോള്‍
ദുഃഖങ്ങള്‍ ഓരോന്നായി മറന്നിടുന്നു.
ആര്‍കുവേണ്ടി ഈ ജീവിതമെന്ന്
അറിയാതെ പലവട്ടം തോന്നിടുന്നു.
പരിഭവം ആരോടും കാട്ടിടാതെ
എല്ലാം ചിരിയില്‍ ഒതുക്കിടുന്നു.
നാല് ഭിത്തി കെട്ടിനുള്ളില്‍
ഭാരങ്ങള്‍ ഞങ്ങള്‍ ഇറക്കിടുന്നു.
താങ്ങായി തണലായി ഞങ്ങള്കിവിടെ
ഞങ്ങള്‍ മാത്രം ഉണ്ട് സത്യം.
പണി എടുത്തിട്ടും പണം കിട്ടിടാതെ
വലയുന്നവരാണ് ഞങ്ങളിന്നു.
പലിശക്കാനെങ്കിലും മുടങ്ങിടതേ
കാശു പോകുന്നു നാട്ടിലേക്ക്.
നാട് കാണാന്‍ ലീവിന് പോകുമ്പോള്‍
അത്തറും പിസ്തയും കൊണ്ടുപോകും.
അച്ചാറും ഉപ്പേരീം തന്നുകൊണ്ട്
യാത്രയാക്കുന്നു വീണ്ടും വീണ്ടും.
തിരക്കുകള്‍ ഒഴിഞ്ഞ കുഞ്ഞു നിമിഷത്തില്‍
ഓര്‍കുവാന്‍ ഒത്തിരി ഏറയുണ്ട്.
കുന്നും മലയും കുഞ്ഞു തോടും
തല പൊക്കി നോക്കും പനം തോപ്പും.
പാടും കുയിലും ആടും മയിലും
ചക്കര മാവിലെ അന്നാര കണ്ണനും
കണ്ണെത്താ ദൂരത്തു മേഞ്ഞു നടക്കും
കാലി കൂട്ടവും കാവലാളും
ചേമ്പില ചൂടി കര്‍ക്കിടത്തില്‍
ഊത്ത പിടിക്കാന്‍ കൂടിയതും.
കള്ള് കുടിക്കാന്‍ ചെത്ത് തെങ്ങില്‍
കട്ടു കയറിയതും മറക്കില്ല ഞാന്‍.
കാവും കവുങ്ങും കാട്ടു പൂവും
കസവുടുത്ത പെണ്‍ കിടാവും.
അവളേ കാണുവാന്‍ ആലിന്‍ ചുവട്ടില്‍
അനുരാക ചൂടിലേ കാത്തിരിപ്പും.
കാഴ്ചകള്‍ ഓരോന്നായി കാണുവാന്‍
കഴിയുമോ എന്ന് അറിയില്ലെനിക്ക്.
അറിയാതെ ആശിച്ചു പോയതാണെങ്കിലും
മനസ്സില്‍ എല്ലാം പഴയത് പോലേ.
2011 ജൂലൈ 11, തിങ്കളാഴ്‌ച
ശ്രീദേവി കുട്ടി
ഒത്തിരി നാളുകള്‍ക് ശേഷം ശ്രീദേവി കുട്ടിയെ പറ്റി ഞാന്‍ ഓര്‍ത്തു. ചന്തന കുറിയും തുളസി കതിരും തടു പാവാടയും ഇട്ട എന്റെ ശ്രീകുട്ടിയുടെ മുഖം ഓര്‍ത്തപ്പോള്‍ അറിയാതെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു. ................. നിങ്ങള്‍ ഇപ്പോളെ മനസ്സില്‍ ചിന്തിച്ചു കാണും ആരാണ് ഈ ശ്രീദേവി എന്ന് അല്ലേ ?????? നിങ്ങളെ കുറ്റം പറഞ്ഞിട് കാര്യം ഇല്ല ഞാന്‍ ആയാലും ഇങ്ങനേ തന്നേ ചിന്തിക്കും അവള്‍ എന്റെ കളികൂട്ടുകാരി ഒന്നുകൂടി പറഞ്ഞാല്‍ എന്റെ ബാല്യ കാല സഖി. ഓര്‍ക്കുവാന്‍ അവള്‍ ഒത്തിരി കാര്യങ്ങള്‍ എനിക്ക് സമ്മാനിച്ചു. കുറിഞ്ഞി പൂവും, ആന വാലും, കന്യാകുമാരി പെന്‍സിലും,കള്ളി കുയില്‍ തന്‍ പുള്ളി തൂവലുo .......... അങ്ങനേ ഒത്തിരി ഒത്തിരി........... കണ്ണുള്ള ഒരു മയില്‍പീലി അതാണ് അവള്‍ എനിക്ക് തന്ന അവസാന സമ്മാനം. പഴനിയില്‍ പോയപ്പോള്‍ അച്ഛന്‍ അവള്‍ക് വാങ്ങി കൊടുത്ത മയില്‍ പീലി. അതിന്റെ പകുതി ആണ് അവള്‍ എനിക്ക് തന്നത്. പുസ്തകത്തില്‍ വെച്ചാല്‍ പീലി വലിയത് ആകും എന്ന് പറഞ്ഞു കണക്ക് പുസ്തകത്തില്‍ വെച്ച് തന്നത് അവള്‍ ആണ്. കണക്ക് പുസ്തകം ആകുമ്പോള്‍ ഞാന്‍ തുറകില്ല കണകില്‍ ഞാന്‍ പഠിക്കുന്ന കാലത്ത് മണ്ടന്‍ ആണ്. വലിയ പരീഷ കഴിഞ്ഞു സ്കൂള്‍ അടച്ച സമയം. അന്ന് അമ്മയുടെ കൈ പിടിച്ചു അമ്പലത്തിലേക് പോകുന്ന ശ്രീ കുട്ടിയ ഞാന്‍ അന്ന് വയികിട്ടു കണ്ടതാണ്. രാത്രയില്‍ അച്ഛന്‍ പറഞ്ഞു അറിഞ്ഞു അവളെ എന്തോ കടിച്ചു എന്ന്. പിന്നേ കേട്ടത് രാവിലേ അവളുടേ മരണം ആണ്. പാവം... അവള്‍ എന്നേ തനിച്ചാക്കി. ഇന്നും ഞാന്‍ അവളുടേ .......... അവളുടേ മാത്രം ഓര്‍മ്മകായി മനസ്സില്‍ സൂഷിക്കുന്നു മരണ മണമുള്ള ആ മയില്‍ പീലി ..............
വെറുതേ
ഇന്നും ഞാന്‍ നിനകായ് കാത്തിരുന്നു.......... നീ വരില്ല എന്ന് എനിക്ക് അറിയാം എങ്കിലും വെറുതേ......... ഒരിക്കലും വരില്ല എന്ന് മനസ്സ് മന്ത്രിക്കുന്നു ...... നിനക്ക് വേണ്ടി അല്ലാതെ ഞാന്‍ ആരെ പ്രതീഷിക്കണം..............ഈ കാത്തിരിപ്പിനു ഒരു മധുരം ഉള്ളത് പോലെ തോനുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


