2014 ജൂൺ 1, ഞായറാഴ്‌ച

ഓർമ്മകൾ കഥ പറയുന്നു.





ചിന്തകൾ ഭ്രാന്ത് പിടിപ്പിക്കുന്നു.
 സ്വപ്‌നങ്ങൾ കോമ്പല്ല്  കാട്ടി ചിരിക്കുന്നു.
എവിടേയോ വേദന തളം കെട്ടുന്നു.
ഓർമ്മകൾ കൊഴിഞ്ഞു ഉണങ്ങുന്നു.

പുത്തനുടുപ്പും പുസ്തക സഞ്ചിയും
വിടരാനിരിക്കും എൻ സ്വപ്നങ്ങളുമായി
അച്ഛന്റെ തോലിളിരുന്നാദ്യമായി പോകും യാത്ര
ഇന്നും മനസ്സിൽ മായാതെ നില്ക്കുന്നു.

പുത്തനുടുപ്പിൽ ചെളി വിതറുവാൻ
കുഞ്ഞി കുടയിൽ വെള്ളം വിതറുവാൻ
താരാട്ട് പാട്ടിൻ ഈണവുമായി
എൻ കൂട്ടുകാരാൻ അന്നുമെത്തി. 


അറിവിന്റെ  തീരാ ഖനിയിലേക്ക്
ആദ്യകാൽ കുത്തുമ്പോൾ
അച്ഛൻ പഠിച്ച ഈ വിദ്യാലത്തിൽ
പിൻഗാമി ആയി ഞാനും എത്തി

അമ്മിഞ്ഞ പാല വറ്റി ഉണങ്ങിയ നാവിൽ
അറിവിന്റെ ഭണ്ടാര കെട്ടുകൾ പൊട്ടിച്ചിടാൻ
അപരിചിത്തം നിഴലിക്കുമാ സദസ്സിൽ
ഗുരു കാരണവർ എതിരേറ്റു ഞങ്ങളെ.

പുത്തനുടുപ്പിൻ മണമുണ്ട്  ക്ലാസിൽ
തിളച്ചു പൊങ്ങും ഉച്ച കഞ്ഞിയുടെ മണമുണ്ട് വായുവിൽ.
ഉച്ച ഊണിൻ സമയം വിളിച്ചോതാൻ
കാക്കച്ചി കൂട്ടങ്ങൾ കരയുന്നു അവിടിവിടെ.

കല പില  കൂടും കുട്ടി പട്ടാളത്തിൽ
കൂട്ടിനായി കിട്ടി ഒരു കൂട്ടുകാരിയെ
ലേശം കുറുമ്പ് ഉണ്ടെങ്കിലും
ദേഷ്യക്കാരി ആയിരുന്നു പണ്ടേ ഇവൾ.

പന്ത്രണ്ടു വർഷം ഒരുമിച്ചു പഠിക്കാൻ
ഒന്നായി നടക്കാൻ ഓർമ്മകൾ പങ്കിടാൻ
പിണങ്ങിയും  ഇണങ്ങിയും കാലങ്ങള നീക്കിടാൻ
അവസരം തന്നു നീ കാലമേ ഞങ്ങൾക്ക്‌.

സൂര്യൻ ചുട്ടു പഴുക്കും ഈ മഹാ നഗരിയിൽ
ഏഴു വർഷത്തെ ഇടവേളക്കു ശേഷം
വീണ്ടും ആ മുഖം ഒന്ന് കണ്ടപ്പോൾ
അന്താളിച്ചു പോയി എൻ കണ്ണുകൾ അറിയാതെ.

തുളസി കതിരണിഞ്ഞ പഴയ മുഖം  ഇന്നവൾക്കില്ല.
കാലം കണ്മഷി പുരട്ടിയ മാൻ മിഴി കോണുകളിൽ
ദുഃഖ സ്വപ്നങ്ങളുടെ ആയിരം പൂച്ചെണ്ടുകൾ
കാണാൻ കഴിഞ്ഞു ആ നയനങ്ങളിൽ.

എങ്കിലും അവൾ സ്വന്തമാക്കി
അന്ന് പറഞ്ഞ വാക്കുകൾ
ഭാവിൽ നിങ്ങൾക്ക് ആരാകണം എന്ന
ആദ്യ ദിനത്തിലെ ചോദ്യത്തിന് ഉത്തരം

കാലമേ നീ എനിക്ക് അവസരം തന്നില്ല
എൻ സ്വപ്‌നങ്ങൾ എല്ലാം പൊലിഞ്ഞു
അതോ ഞാൻ പൊലിച്ചതോ?????
അറിയുക ഇല്ലെനിക്ക് എത്ര ഓർത്തിട്ടും.

ചിന്തകൾ ഭ്രാന്ത് പിടിപ്പിക്കുന്നു.
സ്വപ്‌നങ്ങൾ കോമ്പല്ല്  കാട്ടി ചിരിക്കുന്നു.
എവിടേയോ വേദന തളം കെട്ടുന്നു.
ഓർമ്മകൾ കൊഴിഞ്ഞു ഉണങ്ങുന്നു.