2013 ജൂലൈ 16, ചൊവ്വാഴ്ച

കടിഞ്ഞൂൽ

കള്ള് മണക്കും ചുണ്ടുകളോടെന്നെ
മാടി വിളിക്കുന്നു രാവിന്റെ മക്കൾ
തീവണ്ടി കോണിലെ പാതി മയക്കത്തിലും
പുലരിക്കു വേണ്ടി ഞാൻ കേണിടുന്നു.

ഇരുൾ അടച്ച രാത്രയിൽ
രാത്രി തൻ നിശബ്തതയിൽ
ചൂളം വിളി മാത്രം ആകെ തുണ
കാമം നുരക്കും കണ്ണുകളിൽ നിന്ന്

പുലരിയും പൂവനും ഒന്ന് ചേർന്നാൽ
നഷ്ട സ്വപങ്ങളുടെ ബാക്കി പ്രഭാതം.
വീണ്ടും ഇറങ്ങി നടക്കുന്നു ഞാൻ
എന്തോ തിരയും ഭ്രാന്തി പോൽ.

അലഞ്ഞു തിരിയും പെരുവഴികൾ
എല്ലാം എനിക്ക്  മനപാഠം
പേരറിയാത്ത പെരുവഴികളിൽ
നോക്കി നടക്കുന്നു എൻ കിടാവിനെ ഞാൻ

അമ്മിഞ്ഞ പാൽ വറ്റിയുണങ്ങിയ
വായിൽ നിന്ന് അമ്മേ എന്നാ വിളി കേൾക്കാൻ
എത്ര വഴിപാടു അർപ്പിച്ചു ഞാൻ
നിനക്കായ് ഞാൻ എൻ പൈതലേ.

പപ്പടം കൂട്ടി ചോറു വേണം
അമ്മകയ്യിൽ നിന്ന് തന്നെ വേണം
വാശി പിടിച്ചു കരയും മകനെ
നെഞ്ചു പോട്ടുന്നെട നിൻ അമ്മക്ക്.

ഏഴു വര്ഷത്തെ കാത്തിരിപ്പിൽ
ഈശ്വരൻ തന്നു എൻ മണിക്കുട്ടനെ
ആറ്റു നോക്കി കൊതി തീരക്കും മുൻപേ
കാലം മറച്ചു എൻ കടിഞ്ഞൂലിനെ

വടക്കേ കാവിലെ തുള്ളൽ കാണാൻ
എൻ കൈകൾ പിടിച്ചു വന്നവനെ
കൈവിട്ടു പോയി അന്നെനിക്ക്
കിട്ടാകനിയായി തുടരുന്നു ഇന്നും

അമ്പല നടയിലും പള്ളിമുറ്റത്തും
നാലാൾ കൂടുന്ന കൂട്ടത്തിലും
തിരഞ്ഞു നടക്കുന്നു നിനക്ക് വേണ്ടി
താളം തെറ്റിയ ഭ്രാന്തി പോൽ ..

2013 ജൂലൈ 3, ബുധനാഴ്‌ച

ഓർമ്മകൾ മരിക്കുന്നില്ല


ഇനിയും മരിക്കാത്ത ഓര്‍മ്മകളും പേറി ആര്‍ക്കുവേണ്ടിയോ അലയുമ്പോള്‍,......... കടന്നു പോയ കാലത്തിന്റെ കാലൊച്ചകള്‍ കാതുകളില്‍ വീണ്ടും മുഴങ്ങുമ്പോള്‍....... ഭൂത കാലത്തിന്റെ തണുത്തുറഞ്ഞ താഴ്വാരങ്ങളിലെക്ക് ഒന്ന് എത്തി നോക്കുമ്പോള്‍ അവിടെ ഏകാന്തതയുടെ മറവിൽ ഒത്തിരി ഓര്മ്മകളും പേറി വിറങ്ങലിച്ച കണ്ണുകളുമായി എന്നെയും കാത്തിരിക്കുന്ന ഒരാളുണ്ട് ....... എന്റെ ബാല്യം.ഒര്ക്കുവാൻ ഒരായിരം നല്ല ഓർമ്മകൾ തന്നിട്ട് കാലത്തിന്റെ കടന്നു പോക്കിൽ എന്നെയും വിട്ട് അകന്നിരിക്കുന്ന, മറഞ്ഞിരിക്കുന്ന, ആ നല്ല ബാല്യം. അത് ഇനി തിരിച്ചു വരുമോ ?
കളിവീടും അവിടെ ചുട്ട മണ്ണ് അപ്പവും, മൂട് കീറിയ വള്ളി ട്രൌസറിന്റെ പോക്കറ്റിലെ ഗോലികൂട്ടവും, ഓല പന്തും, ........ പിന്നെ ജീവന് തുല്യം സ്നേഹിച്ച വണ്ടി ചാട്, അതും ഉരുട്ടി നാട്ടു വഴിയിൽ കൂടി അലയുമ്പോൾ അതായിരുന്നു ജീവിതം.ആ ജീവിതം കൊഴിഞ്ഞു പോകുന്നത് ആണെന്ന് അന്നേ അറിഞ്ഞിരുന്നെങ്കിൽ ഒന്നുകൂടി ആസ്വദിക്കാമയിരുന്നു.ബാല്യം അകന്നുപോയെങ്കിലും ബല്യ കാല ഓർമ്മകൾ ഇന്നും ജീവിക്കുന്നു . ആ ഓർമ്മയിൽ കൂടി ഞാൻ ഇന്നും ജീവിക്കുന്നു. നിന്നെ പ്രണയിക്കുവാനായി............

2013 ജൂൺ 29, ശനിയാഴ്‌ച

ഒരു വല്ലാത്ത പ്രേമം ........


പ്രേമത്തിന് കണ്ണില്ല കാലില്ല എന്നൊക്കെ പണ്ട് മുതലെ കേൾക്കുന്നുണ്ട്. ആ സിദ്ധാന്തം മനസ്സിൽ പതിഞ്ഞു കിടക്കുന്നത് കൊണ്ടായിരിക്കും ഇതുവരെ കാണാത്ത അവളെ കാണാൻ ഒരു പൂതി തോന്നിയത്. ഗൾഫ്‌ ജീവിതം തുടങ്ങി ചില ദിവസങ്ങൾ പിന്നിട്ടതെയുള്ളു. ഇതുവരെ തോന്നാത്തത് ഓരോന്ന് മനസ്സിൽ തോന്നി തുടങ്ങുന്നു . കഷ്ടം, കഷ്ടം .........
         കൂട്ടുകാര് പറഞ്ഞാണ് ഞാൻ അവളെ പറ്റി അറിയുന്നത്. അറിഞ്ഞ സമയം മുതൽ അവളെ കാണാനുള്ള ആഗ്രഹം മനസ്സിൽ അണപൊട്ടി.  ചൂട് സമയങ്ങളിൽ അവൾ അധികം പുറത്തിറങ്ങാറില്ല. എന്തായാലും അവളെ കാണാൻ കണ്ണ് വെമ്പി തുടങ്ങി.
        ചില ദിവസങ്ങൾക്ക് ശേഷം ഒരു കൂടുകാരന്റെ റൂമിൽ വെച്ച് അപ്രതീഷമായി ആണ് അവളെ കാണുന്നത് . കുഴപ്പമില്ല. ആള് കറുമ്പിയും കൊച്ചു കുറുമ്പിയുമാണ്‌. അവളുടെ ഓരോ ചലനങ്ങളും എന്നെ വല്ലാതെ ആകർഷിച്ചു. കുറച്ചു സമയം അവിടെ ചിലവഴിച്ചതിനു ശേഷം തിരികെ റൂമിൽ എത്തി.
        അവധി ദിവസം ആയതു കൊണ്ട് ഉച്ച ഊണിനു ശേഷം ഒന്ന് മയങ്ങാം എന്ന് വെച്ചു. മയക്കം സ്വപ്നത്തിലേക്ക് വഴി മാറി. സ്വപനത്തിൽ അവൾ മാത്രം ആയിരുന്നു.      
       ശരീരത്തിലെ അസഹനീയമായ ചൊറിച്ചിലും വേദനയും കാരണം ആണ് ഉറക്കം ഉണർന്നത്. ദേഹത്ത് പല ഭാഗങ്ങളിലും നല്ല തടിപ്പ്., ദേഹം കുത്തി പൊളിയുന്ന വേദന.
      ഒടുവിൽ ആണ് ഞാൻ ആ സത്യം മനസ്സിൽ ആകുന്നതു . ഞാൻ പോലും അറിയാതെ എന്റെ കൂടെ പോരുന്ന  ആ സുന്ദരി എന്നെ കണ്ണിറുക്കി കാണിച്ചു ഭിത്തിയിലൂടെ ഇഴഞ്ഞു പോകുമ്പോൾ അവളുടെ വയറു നിറയെ എന്റെ ചോര ആയിരുന്നു ......