ഇന്നലെ അവധിക്കു നാട്ടില്‍ പോയ കൂട്ടുകാരനെ വിളിച്ചിരുന്നു. പുള്ളിക്ക് ഒരു പ്രണയമുണ്ട് ഫോണിലൂടെ ദിവസവും വിളിക്കുമെങ്കിലും ഇത് വരെ അവര്‍ നേരിട്ട് കണ്ടിട്ടില്ല. ഈ പ്രണയം ഒരു വിവാഹലോചനയില്‍ തുടങ്ങിയതാണ്. ആദ്യം ഇരു വീട്ടുകാരും ഇഷ്ടപെട്ട ഒരു ബന്ധം ആയിരുന്നു അത്, പിന്നെടെപ്പോഴോ വീട്ടുകാര്‍ വേണ്ടെന്നു വച്ചു. എന്നാലും ഇവരുടെ അടുപ്പം കൂടികൊണ്ടിരുന്നു. അത് കൊണ്ട് ഈ പോക്കിന്റെ കാര്യ പരിപാടി തന്നെ അവരുടെ കൂടിക്കാഴ്ചയാണ്.
ആദ്യ ദിവസം അവള്‍ വിളിച്ചു പറഞ്ഞു ഇന്ന് ടൌണിൽ വരുന്നുണ്ട്, അവിടെ വച്ച് കാണാം എന്ന്. മനസ്സിലെ മോഹം പൂവണിയാന്‍ പോകുന്ന സന്തോഷത്തില്‍ അവനും ടൌണിലേക്ക് തിരിച്ചു.
അവിടെ എത്തിയതും മറ്റൊരു SMS "ഞാന്‍ അമ്മയോടൊപ്പം ആണ് വരുന്നത് അത് കൊണ്ട് FEDERAL ബാങ്ക് ATM നു മുന്‍പില്‍ വെയിറ്റ് ചെയ്യു" .
അമ്മ ഒരു കടയില്‍ കയറിയ തക്കം നോക്കി അധികം താമസിയാതെ തന്നെ അവള്‍ അവിടെ എത്തി, 2 പേരും ATM ന്റെ ഉള്ളില്‍ നിന്ന് സംസാരിക്കാന്‍ തുടങ്ങി .
അവള്‍ ഒരു കല്യാണത്തിന് പോകുന്ന വഴിയാണെന്ന് പറഞ്ഞു .പെട്ടന്നാണ് അമ്മ അങ്ങോട്ട് വരുന്നത് അവള്‍ കണ്ടത്.
'തോമസൂട്ടി വിട്ടോടാ' എന്നൊരു അശരിരി അവിടെ മുഴങ്ങി...
ഒനും നോക്കിയില്ല.... കൂട്ടുകാരന്‍ ATM വിട്ടു പാഞ്ഞു .
പക്ഷെ പുറകില്‍ നിന്നൊരു ഖന ഗംഭീര ശബ്ദം .... നിൽക്കെട.. അവിടെ , എടാ നില്ക്കാന്‍.....
ബൊമ്മ കുട്ടി പോലെ അനങ്ങാതെ വളിച്ച ചിരിയുമായി അവന്‍ നിന്നു...
അവിടത്തെ സെക്യൂരിറ്റി ചേട്ടന്‍ ചോദിച്ചു ..... എന്തിനാ നീ ഓടിയത്..
ചേട്ടാ എന്റെ ബസ് ഇപ്പോ പോകും അതാ ......
സത്യം പറയെടാ ആ കൊച്ചിന്റെ പൈസ നീ എടുത്തോ?
ഇല്ല .... അത് എന്റെ കസിനാ......
അപ്പോഴേക്കും അവള്‍ ഇടപെട്ടു ... ചേട്ടാ ഇത് എന്റെ കസിനാണ് ... പുള്ളി ഇത്തിരി തിരക്കില്‍ ഓടിയതാ....
പുറകില്‍ നിന്നും അമ്മ .... എന്താ പ്രശ്നം
അമ്മയെ അവള്‍ സമാധാനിപ്പിച്ചു....
' ഞാന്‍ ഈ നാട്ടുകാരനല്ലേ .... ' എന്ന ഭാവത്തില്‍... കൂട്ടുകാരന്‍ നേരെ നടന്നു ബസ് സ്റൊപ്പിലേക്ക് .
അവന്റെ പിന്നാലെ അവരും വന്നു ബസ് സ്റൊപ്പിലേക്ക്....
അവര്‍ ഏതു സ്ഥലത്തേക്കാണ് പോകുന്നത് എന്ന് അവനു അറിയില്ല....എങ്കിലും അവര്‍ കയറിയ ബസ്സില്‍ കയറി , അവളുടെ അടുത്തായി ചെന്ന് നിന്നു
കണ്ണും കണ്ണും തമ്മില്‍ കഥകള്‍ കൈമാറി ...... മൊബൈലില്‍ നിന്നു മോബിലിലേക്ക് SMS അയച്ചു കൊണ്ടിരുന്നു....
സ്റ്റോപ്പ് എത്തിയപ്പോള്‍ അവരുടെ പിന്നാലെ അവനും ഇറങ്ങി.....
അവര്‍ ഓട്ടോ പിടിച്ചാണ് പോയത്...
പുറകിലെ ഓട്ടോയില്‍ കയറി, ഒട്ടോ ചേട്ടനോട് അവരുടെ വണ്ടിയുടെ പുറകെ വിടാന്‍ പറഞ്ഞു .......
ഇടയ്ക്കു വച്ചു അവരുടെ ഓട്ടോ ഏതോ വഴിയിലേക്ക് തിരിഞ്ഞു പോയി. എങ്ങോട്ട് പോകണം എന്നറിയാതെ ഊഹം വച്ചു ദിശ കാണിച്ചു കൊടുത്തു അവന്‍....
കുറെ പോയിട്ടും എവിടെയും എത്തിയില്ല....
ഓട്ടോക്കാരൻ കോളറിനു പിടിക്കും മുന്പ് ഭാഗ്യത്തിന് ഒരു കല്യാണ പന്തല്‍ കണ്ടു...
വളരെ ഏറെ പ്രതീക്ഷകളുമായി അവന്‍ ഹാളിനുള്ളില്‍ കയറി നോക്കി....
എല്ലാ സ്ഥലവും നടന്നു നോക്കി..... അവളെ കണ്ടില്ല...
തെറ്റായ സ്ഥലത്താണ് കയറിയതെന്ന് മനസ്സിലായി , കല്യാണ വീട്ടില്‍ നിന്നും ഭക്ഷം കഴിക്കാതെ എങ്ങിനെയാ... മടങ്ങുക.......
അത് കൊണ്ട് സദ്യ ഒഴിവാക്കിയില്ല.....
എല്ലാം കഴിഞ്ഞു മുങ്ങാന്‍ നോക്കുമ്പോഴാണ് വീണ്ടും പുറകില്‍ നിന്നൊരു വിളി.......
അവന്റെ പഴയ കാമുകി ( one way )....
രണ്ടും കല്പിച്ചു അവന്‍ ചോദിച്ചു..... നീ എന്താ ഇവിടെ ....
ആഹാ.... എന്റെ ചേച്ചിയുടെ കല്യാണമാണ്....
ചമ്മിയെങ്കിലും ..... പയ്യന്റെ കൂടെ വന്നതാണെന്ന് പറഞ്ഞു അവന്‍ ....
അത് കേട്ടതും അപ്പുറത്ത് സംസാരിച്ചു നിന്നിരുന്ന അമ്മാവന്മാര്‍ അവനെ സൂക്ഷിച്ചു നോക്കി.... 'ഒരു പന്തി കേടുണ്ടല്ലോ' എന്ന മുഖഭാവത്തോടെ...
പിന്നെ അവിടെ നിന്നില്ല നേരെ റോഡ് ലക്ഷ്യമാക്കി നടന്നു....
അന്നത്തെ ശ്രമം പരാജയപ്പെട്ടെങ്കിലും.... വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കാന്‍ സത്യാഗ്രഹവും ഹർത്താലും അവർ നടത്തിയെങ്കിലും ആ ശ്രമം ഒടുവിൽ വിജയിച്ചു. അവസാനം കല്യാണ ദിവസം ഇരു വീട്ടുകാരും തീരുമാനിച്ചു ... കല്യാണം കഴിഞ്ഞു അവളോടൊത്ത് സന്തോഷമായി ജീവിക്കാൻ സർവ്വ ശക്തൻ അവരെ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.
