2011 ജൂലൈ 13, ബുധനാഴ്‌ച

പ്രവാസി

പൊട്ടിയ പെട്ടിയും ഒക്കത്ത് വെച്ച് ഞാന്‍
നാട്ടിലേക്കിന്നു യാത്രയാകുന്നു.
നാളുകള്‍ ഏറേ കഴിഞ്ഞതാനെങ്കിലും
നാഴി മണ്ണ് അത് ഓര്‍മ്മയില്‍ നില്കുന്നു .

നാടും നഗരവും നാട്ടുകാരും
കൈവിട്ടു പോയിട്ട് ഏറേ വര്‍ഷം.
പലവട്ടം പോകാന്‍ കൊതിച്ചത് ആണെങ്കിലും
ആശകള്‍ ഉള്ളില്‍ ഒതുക്കിടുന്നു.

ഓര്‍മ്മകള്‍ ഓടി കളിക്കുന്ന നാട്ടില്‍
നാളികേര തോപ്പിന്‍ നടുവില്‍.
നാടിനു തന്നേ ശാപമായി തോന്നിടും
ചെറു കൂരയുണ്ടി മണ്ണിലിന്നു.

വയറു ചുരുകി കീശ മടക്കി
മംഗല്യ ഭാഗ്യം ആറു പെങ്ങള്‍ക്ക്.
ഒന്നും കരുതുവാന്‍ കഴിഞ്ഞില്ലെനിക്
ജീവിത യാത്രയില്‍ ഈ മരുവില്‍.

രാവും പകലും പണി എടുത്തിട്ടും
പട്ടിണി എന്നും കൂടയുണ്ട്.
ഓണവും വിഷുവും എല്ലാമെനിക്ക്
ഓര്‍മ്മയില്‍ മാത്രം ഒതുങ്ങിടുന്നു.

പിറന്നാള് വന്നതും പ്രായം കൊഴിഞ്ഞതും
കാലത്തിന്‍ ഗതിയില്‍ അറിഞ്ഞില്ല തെല്ലും.
ആരും കാണാതെ കരഞ്ഞിടുമ്പോള്‍
ദുഃഖങ്ങള്‍ ഓരോന്നായി മറന്നിടുന്നു.

ആര്‍കുവേണ്ടി ഈ ജീവിതമെന്ന്
അറിയാതെ പലവട്ടം തോന്നിടുന്നു.
പരിഭവം ആരോടും കാട്ടിടാതെ
എല്ലാം ചിരിയില്‍ ഒതുക്കിടുന്നു.


നാല് ഭിത്തി കെട്ടിനുള്ളില്‍
ഭാരങ്ങള്‍ ഞങ്ങള്‍ ഇറക്കിടുന്നു.
താങ്ങായി തണലായി ഞങ്ങള്കിവിടെ
ഞങ്ങള്‍ മാത്രം ഉണ്ട് സത്യം.

പണി എടുത്തിട്ടും പണം കിട്ടിടാതെ
വലയുന്നവരാണ് ഞങ്ങളിന്നു.
പലിശക്കാനെങ്കിലും മുടങ്ങിടതേ
കാശു പോകുന്നു നാട്ടിലേക്ക്.

നാട് കാണാന്‍ ലീവിന് പോകുമ്പോള്‍
അത്തറും പിസ്തയും കൊണ്ടുപോകും.
അച്ചാറും ഉപ്പേരീം തന്നുകൊണ്ട്
യാത്രയാക്കുന്നു വീണ്ടും വീണ്ടും.

തിരക്കുകള്‍ ഒഴിഞ്ഞ കുഞ്ഞു നിമിഷത്തില്‍
ഓര്‍കുവാന്‍ ഒത്തിരി ഏറയുണ്ട്.
കുന്നും മലയും കുഞ്ഞു തോടും
തല പൊക്കി നോക്കും പനം തോപ്പും.

പാടും കുയിലും ആടും മയിലും
ചക്കര മാവിലെ അന്നാര കണ്ണനും
കണ്ണെത്താ ദൂരത്തു മേഞ്ഞു നടക്കും
കാലി കൂട്ടവും കാവലാളും

ചേമ്പില ചൂടി കര്‍ക്കിടത്തില്‍
ഊത്ത പിടിക്കാന്‍ കൂടിയതും.
കള്ള് കുടിക്കാന്‍ ചെത്ത്‌ തെങ്ങില്‍
കട്ടു കയറിയതും മറക്കില്ല ഞാന്‍.

കാവും കവുങ്ങും കാട്ടു പൂവും
കസവുടുത്ത പെണ്‍ കിടാവും.
അവളേ കാണുവാന്‍ ആലിന്‍ ചുവട്ടില്‍
അനുരാക ചൂടിലേ കാത്തിരിപ്പും.

കാഴ്ചകള്‍ ഓരോന്നായി കാണുവാന്‍
കഴിയുമോ എന്ന് അറിയില്ലെനിക്ക്‌.
അറിയാതെ ആശിച്ചു പോയതാണെങ്കിലും
മനസ്സില്‍ എല്ലാം പഴയത് പോലേ.