ഒത്തിരി ചിന്തികുന്നവര്‍ ആണ് ഭാവിയില്‍ വലിയ ആളുകള്‍ ആകുന്നത് എന്ന് കുട്ടികാലത്ത് കേട്ടിടുണ്ട്. ഞാനും ചിന്തികാറുണ്ട് വലിയ ആളാകാന്‍ ഒന്നും വേണ്ടി അല്ല വെറുതേ ....... ചുമ്മാ ഒരു നേരംപോക്ക് അത്ര തന്നെ........ഇപ്പോള്‍ ഒരാഴ്ച ആയി ചിന്ത കുറച്ചു കൂടുന്നുണ്ടോ എന്നൊരു ചെറിയ സംശയം,,,,, അല്ല ആരെ പറ്റി ചിന്തിക്കാന്‍ ആണ്. പെണ്ണും പിടകോഴിയൂം ഒന്നും ആയിട്ടില്ല വേണ്ട എന്ന് വെച്ചിട്ടല്ല ........... കിട്ടണ്ടേ? ഹോ...... ഞാന്‍ ഒത്തിരി കാട് കയറി കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത് എന്റെ ഒരു സ്വഭാവം ആണ് വാരി വലിച്ചുള്ള ഈ സംസാരം മാറ്റാന്‍ ഒത്തിരി നോക്കിയിടുണ്ട് പോകണ്ടേ ..... വളക്കാതെ ഞാന്‍ കാര്യം പറയാം ചില ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഞാന്‍ നാട്ടില്‍ പോവുക ആണ്. വന്നിടു മൂന്ന് കൊല്ലം ആയി ഇനിയൂം പോയില്ലെങ്കില്‍ വീടുകാര് ഭാഗം തന്നില്ലെങ്കിലോ അതുകൊണ്ട് പോകാം എന്ന് കരുതി. ചെന്നിട്ടു മുപ്പതു ദിവസം അടിച്ചു പൊളിക്കണം. ഒന്ന് കറങ്ങാന്‍ പോകണം അതിനെ പറ്റി ചിന്തിച്ചു ചിന്തിച്ചു ആകെ ഒരു മരവിപ്പ്. നാട് കാണാനുള്ള ആഗ്രഹം ഇങ്ങു വക്കോളം എത്തി. പക്ഷേ നാട് എന്ന് കേള്‍കുമ്പോള്‍ ആകെ ഒരു പേടി ആണ്. പണ്ടൊക്കെ കേരളം എന്നും മലയാളി എന്നൊക്കെ കേള്‍കുമ്പോള്‍ ഒരു അഭിമാനം ആയിരുന്നു. പക്ഷേ എന്ത് പറയാന്‍ ഇന്ന് നമുക്ക് അഭിമാനിക്കാന്‍ എന്തുണ്ട്? നമ്മുടേ നാട് മുന്‍പോട്ടു ആണോ പിറകോട്ടു ആണോ പോകുന്നത്? സംശയം ബാക്കി. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ചെകുതാന്മാരുടെ നാടായോ? രാഷ്ട്രീയവും ഗുണ്ടായിസവും കൂടി നാട് പകുത്തോ? കേരളത്തെ പറ്റി ഒര്കുമ്പോള്‍ ആകെ ഒരു പേടി പാര്‍ട്ടികളുടെ ബലത്തില്‍ എന്ത് അഴിമതിയും കാണിക്കാന്‍ ചങ്കൂറ്റമുള്ള കുറച്ചു ഖദര്‍ ധാരികള്‍ , പട്ടാപകല്‍ വെട്ടികൊല്ലുന്ന ഗുണ്ടകള്‍ , അവരേ വളര്‍ത്തുന്ന സമ്പന്നര്‍, കള്ളന്‍ എന്ന പേരില്‍ നിരപരതിയ ചവിട്ടി കൊല്ലുന്ന വിവരംകെട്ട സമൂഹം , നാല് പേരുടേ മുന്‍പില്‍ ആള് കാണിക്കാന്‍ സ്വന്തം മക്കളെ നാണം തോന്നിപ്പിക്കുന്ന വസ്ത്രം ധരിപ്പിച്ച് റിയാലിറ്റി ഷോ കളില്‍ വിടുന്ന മാതാ പിതാക്കള്‍ , പിച്ച വെക്കുന്ന കുഞ്ഞുങ്ങളുടെ കരച്ചിലില്‍ കാമ സുഖം നേടുന്ന കാപാലികന്മാര്‍ , നഗര മധ്യത്തില്‍ ജാഥ നടത്തിയും പ്രഷോഭം കാട്ടിയും തമ്മില്‍ തല്ലുന്ന കുഞ്ഞാടുകളും ഇടയന്മാരും , തലമുറകളെ മുരടിപ്പിക്കുന്ന എന്‍ഡോ സള്‍ഫാന്‍ , നാല് ജില്ലകളെ പൂര്‍ണ്ണമായി വിഴുങ്ങാന്‍ വാ പിളര്‍ത്തി നില്‍കുന്ന പൊട്ടി പൊളിഞ്ഞ മുല്ല പെരിയാര്‍ , ................ അങ്ങനെ പോകുന്നു നാടിന്റെ കിടപ്പ്. ഇതെല്ലം കണ്ടിട്ടും കേട്ടിട്ടും നാട്ടില്‍ പോകണോ എന്നൊരു ചെറിയ അങ്കലാപ്പ്. എന്തായാലും നാട്ടില്‍ പോകാന്‍ തന്നെ തീരുമാനിച്ചു മുന്‍പോട്ടു വെച്ച കാല്‍ പിറകോട്ടു വലിക്കണോ ? പോയി ജീവനോടെ തിരികെ വന്നാല്‍ ബാക്കി വിശേഷം പറയാം അത് പോരെ ...........
കണക്കു പുസ്തകത്തില്‍ കണ്ണ് വിരിയാന്‍ വച്ച മയില്‍പീലി...... അവള്‍ തന്നതായിരുന്നു. അത് ഇന്നും മനസ്സിന്റെ ഏടുകളില്‍ സൂക്ഷിക്കുന്നു ..... അവള്‍ക്കായ്
2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച
2011 ഒക്‌ടോബർ 19, ബുധനാഴ്‌ച
സ്വപ്നം
ചിന്തിച്ചാല്‍ അന്തമില്ല ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവും ഇല്ല എന്ന പഴമൊഴി എനിക്ക് ഇന്നു ഒത്തിരി യോജിച്ചത് പോലെ തോന്നുന്നു. ഇനിയൂം ഞാന്‍ മറച്ചു വെക്കുന്നില്ല പറയാം അല്ലേ ............. അവളെ ഇന്ന് പുലരിക്കു ഞാന്‍ കണ്ടു. പഴയ നുണ കുഴി അവള്‍ക് ഇന്ന് ഒത്തിരി ചേരുന്നത് പോലെ തോന്നുന്നു. സ്വപ്നത്തില്‍ ആണെങ്കിലും അവള്‍ ചിരിച്ചപ്പോള്‍ ഞാനും ചിരിച്ചു. എന്റേ മധുരമായ ചിരി കേട്ടിട് ആയിരിക്കാം . ചേട്ടന്‍ ഉണര്‍ന്നു എന്തായാലും രാവിലേ ഒത്തിരി ചമ്മി നാറി............. ഞാന്‍ ഒത്തിരി ചിന്തിച്ചു എന്താണ് ഇത്ര നാളായിട്ടും അവള്‍ മനസ്സില്‍ നിന്ന് മായാത്തത് ......... ചിന്തിച്ചിട് ഒന്നും പിടി കിട്ടുന്നില്ല. നാളേ അവളെ കാണുക ആണെങ്കില്‍ ഞാന്‍ ചോതിക്കാം സത്യം പറഞ്ഞെങ്കില്‍ ഞാന്‍ പറയാം കേട്ടോ ...........സ്വപ്നഘലും ചിന്തകളും ഓര്‍മ്മയില്‍ ഇന്നും ഉണ്ട് അല്ലേ ..............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

