കണക്കു പുസ്തകത്തില്‍ കണ്ണ് വിരിയാന്‍ വച്ച മയില്‍പീലി...... അവള്‍ തന്നതായിരുന്നു. അത് ഇന്നും മനസ്സിന്റെ ഏടുകളില്‍ സൂക്ഷിക്കുന്നു ..... അവള്‍ക്കായ്
2014 ജൂൺ 1, ഞായറാഴ്‌ച
2014 മാർച്ച് 15, ശനിയാഴ്‌ച
രഹസ്യമായൊരു പെണ്ണുകാണല്‍ .....
ഇന്നലെ അവധിക്കു നാട്ടില്‍ പോയ കൂട്ടുകാരനെ വിളിച്ചിരുന്നു. പുള്ളിക്ക് ഒരു പ്രണയമുണ്ട് ഫോണിലൂടെ ദിവസവും വിളിക്കുമെങ്കിലും ഇത് വരെ അവര്‍ നേരിട്ട് കണ്ടിട്ടില്ല. ഈ പ്രണയം ഒരു വിവാഹലോചനയില്‍ തുടങ്ങിയതാണ്. ആദ്യം ഇരു വീട്ടുകാരും ഇഷ്ടപെട്ട ഒരു ബന്ധം ആയിരുന്നു അത്, പിന്നെടെപ്പോഴോ വീട്ടുകാര്‍ വേണ്ടെന്നു വച്ചു. എന്നാലും ഇവരുടെ അടുപ്പം കൂടികൊണ്ടിരുന്നു. അത് കൊണ്ട് ഈ പോക്കിന്റെ കാര്യ പരിപാടി തന്നെ അവരുടെ കൂടിക്കാഴ്ചയാണ്.
ആദ്യ ദിവസം അവള്‍ വിളിച്ചു പറഞ്ഞു ഇന്ന് ടൌണിൽ വരുന്നുണ്ട്, അവിടെ വച്ച് കാണാം എന്ന്. മനസ്സിലെ മോഹം പൂവണിയാന്‍ പോകുന്ന സന്തോഷത്തില്‍ അവനും ടൌണിലേക്ക് തിരിച്ചു.
അവിടെ എത്തിയതും മറ്റൊരു SMS "ഞാന്‍ അമ്മയോടൊപ്പം ആണ് വരുന്നത് അത് കൊണ്ട് FEDERAL ബാങ്ക് ATM നു മുന്‍പില്‍ വെയിറ്റ് ചെയ്യു" .
അമ്മ ഒരു കടയില്‍ കയറിയ തക്കം നോക്കി അധികം താമസിയാതെ തന്നെ അവള്‍ അവിടെ എത്തി, 2 പേരും ATM ന്റെ ഉള്ളില്‍ നിന്ന് സംസാരിക്കാന്‍ തുടങ്ങി .
അവള്‍ ഒരു കല്യാണത്തിന് പോകുന്ന വഴിയാണെന്ന് പറഞ്ഞു .പെട്ടന്നാണ് അമ്മ അങ്ങോട്ട് വരുന്നത് അവള്‍ കണ്ടത്.
'തോമസൂട്ടി വിട്ടോടാ' എന്നൊരു അശരിരി അവിടെ മുഴങ്ങി...
ഒനും നോക്കിയില്ല.... കൂട്ടുകാരന്‍ ATM വിട്ടു പാഞ്ഞു .
പക്ഷെ പുറകില്‍ നിന്നൊരു ഖന ഗംഭീര ശബ്ദം .... നിൽക്കെട.. അവിടെ , എടാ നില്ക്കാന്‍.....
ബൊമ്മ കുട്ടി പോലെ അനങ്ങാതെ വളിച്ച ചിരിയുമായി അവന്‍ നിന്നു...
അവിടത്തെ സെക്യൂരിറ്റി ചേട്ടന്‍ ചോദിച്ചു ..... എന്തിനാ നീ ഓടിയത്..
ചേട്ടാ എന്റെ ബസ് ഇപ്പോ പോകും അതാ ......
സത്യം പറയെടാ ആ കൊച്ചിന്റെ പൈസ നീ എടുത്തോ?
ഇല്ല .... അത് എന്റെ കസിനാ......
അപ്പോഴേക്കും അവള്‍ ഇടപെട്ടു ... ചേട്ടാ ഇത് എന്റെ കസിനാണ് ... പുള്ളി ഇത്തിരി തിരക്കില്‍ ഓടിയതാ....
പുറകില്‍ നിന്നും അമ്മ .... എന്താ പ്രശ്നം
അമ്മയെ അവള്‍ സമാധാനിപ്പിച്ചു....
' ഞാന്‍ ഈ നാട്ടുകാരനല്ലേ .... ' എന്ന ഭാവത്തില്‍... കൂട്ടുകാരന്‍ നേരെ നടന്നു ബസ് സ്റൊപ്പിലേക്ക് .
അവന്റെ പിന്നാലെ അവരും വന്നു ബസ് സ്റൊപ്പിലേക്ക്....
അവര്‍ ഏതു സ്ഥലത്തേക്കാണ് പോകുന്നത് എന്ന് അവനു അറിയില്ല....എങ്കിലും അവര്‍ കയറിയ ബസ്സില്‍ കയറി , അവളുടെ അടുത്തായി ചെന്ന് നിന്നു
കണ്ണും കണ്ണും തമ്മില്‍ കഥകള്‍ കൈമാറി ...... മൊബൈലില്‍ നിന്നു മോബിലിലേക്ക് SMS അയച്ചു കൊണ്ടിരുന്നു....
സ്റ്റോപ്പ് എത്തിയപ്പോള്‍ അവരുടെ പിന്നാലെ അവനും ഇറങ്ങി.....
അവര്‍ ഓട്ടോ പിടിച്ചാണ് പോയത്...
പുറകിലെ ഓട്ടോയില്‍ കയറി, ഒട്ടോ ചേട്ടനോട് അവരുടെ വണ്ടിയുടെ പുറകെ വിടാന്‍ പറഞ്ഞു .......
ഇടയ്ക്കു വച്ചു അവരുടെ ഓട്ടോ ഏതോ വഴിയിലേക്ക് തിരിഞ്ഞു പോയി. എങ്ങോട്ട് പോകണം എന്നറിയാതെ ഊഹം വച്ചു ദിശ കാണിച്ചു കൊടുത്തു അവന്‍....
കുറെ പോയിട്ടും എവിടെയും എത്തിയില്ല....
ഓട്ടോക്കാരൻ കോളറിനു പിടിക്കും മുന്പ് ഭാഗ്യത്തിന് ഒരു കല്യാണ പന്തല്‍ കണ്ടു...
വളരെ ഏറെ പ്രതീക്ഷകളുമായി അവന്‍ ഹാളിനുള്ളില്‍ കയറി നോക്കി....
എല്ലാ സ്ഥലവും നടന്നു നോക്കി..... അവളെ കണ്ടില്ല...
തെറ്റായ സ്ഥലത്താണ് കയറിയതെന്ന് മനസ്സിലായി , കല്യാണ വീട്ടില്‍ നിന്നും ഭക്ഷം കഴിക്കാതെ എങ്ങിനെയാ... മടങ്ങുക.......
അത് കൊണ്ട് സദ്യ ഒഴിവാക്കിയില്ല.....
എല്ലാം കഴിഞ്ഞു മുങ്ങാന്‍ നോക്കുമ്പോഴാണ് വീണ്ടും പുറകില്‍ നിന്നൊരു വിളി.......
അവന്റെ പഴയ കാമുകി ( one way )....
രണ്ടും കല്പിച്ചു അവന്‍ ചോദിച്ചു..... നീ എന്താ ഇവിടെ ....
ആഹാ.... എന്റെ ചേച്ചിയുടെ കല്യാണമാണ്....
ചമ്മിയെങ്കിലും ..... പയ്യന്റെ കൂടെ വന്നതാണെന്ന് പറഞ്ഞു അവന്‍ ....
അത് കേട്ടതും അപ്പുറത്ത് സംസാരിച്ചു നിന്നിരുന്ന അമ്മാവന്മാര്‍ അവനെ സൂക്ഷിച്ചു നോക്കി.... 'ഒരു പന്തി കേടുണ്ടല്ലോ' എന്ന മുഖഭാവത്തോടെ...
പിന്നെ അവിടെ നിന്നില്ല നേരെ റോഡ് ലക്ഷ്യമാക്കി നടന്നു....
അന്നത്തെ ശ്രമം പരാജയപ്പെട്ടെങ്കിലും.... വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കാന്‍ സത്യാഗ്രഹവും ഹർത്താലും അവർ നടത്തിയെങ്കിലും ആ ശ്രമം ഒടുവിൽ വിജയിച്ചു. അവസാനം കല്യാണ ദിവസം ഇരു വീട്ടുകാരും തീരുമാനിച്ചു ... കല്യാണം കഴിഞ്ഞു അവളോടൊത്ത് സന്തോഷമായി ജീവിക്കാൻ സർവ്വ ശക്തൻ അവരെ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.
2014 മാർച്ച് 14, വെള്ളിയാഴ്‌ച
2014 മാർച്ച് 9, ഞായറാഴ്‌ച
"കൃഷ്ണൻ ഇവിടെയാണ്"
പുലരിക്കും പൂവനും മുന്നേ അമ്മ അന്ന് എഴുന്നേറ്റു.ഇഷ്ട ദൈവത്തോടുള്ള അളവറ്റ പ്രേമം ആയിരിക്കാം തലേന്ന് ഉറങ്ങാൻ പോലും അവർക്ക് കഴിഞ്ഞില്ല. അങ്ങ് ദൂരയുള്ള കൃഷ്ണ ഭാഗവാന്റെ ക്ഷേത്രത്തിൽ മക്കൾ കൊണ്ടുപോകാം എന്ന് പറഞ്ഞപ്പോൾ ആ മാതാവിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു.
പോകുവാൻ ഇറങ്ങിയപ്പോൾ അമ്മയുടെ തുണിപെട്ടി കൂടി മക്കൾ എടുത്തിട്ടും ആ മാതാവിന് അവരുടെ യാത്രയുടെ അവസാനം വൃദ്ധ സദനത്തിൽ എത്തും എന്ന് ഒരിക്കലും തോന്നിയില്ല. അത്രക്കും സ്നേഹവും വാത്സല്യവും ആയിരുന്നു ആ അമ്മക്ക് അവരോട്.
കാലങ്ങൾ കടന്നു പോയി. കാല ചക്രത്തിന്റെ ഭ്രമണത്തിൽ വസന്തവും ശിശിരവും മാറി വന്നു. മാറാത്ത മനസ്സുമായി വൃദ്ധ സദനത്തിന്റെ ഇരുളടഞ്ഞ ഇടനാഴിയിൽ ദൂരേക്ക് കണ്ണുംനട്ട് ആരെയോ കാത്തിരിക്കുമ്പോഴും അവളുടെ മനസ്സ് മന്ത്രിച്ചു. " അവർ വരും". ആ പ്രതീഷ ആയിരിക്കാം തന്നെ കൂട്ടുവാൻ ആരും വരില്ലെന്ന് അറിഞ്ഞിട്ടും അവരെ പ്രതീക്ഷിച്ചു അകലങ്ങളിലേക്ക് കാത്തിരിക്കാൻ ആ അമ്മയെ പ്രേരിപ്പിച്ചത്..........
2014 മാർച്ച് 8, ശനിയാഴ്‌ച
മകൾ
പഴന്തുണി ചുരുളിൽ മയങ്ങും മകളെ
പൊറുക്കുമോ അമ്മയോടി അപരാധം
വഹിക്കുവാൻ കഴിയില്ലെനിക്ക് നിന്നെ
വളർന്നാൽ അമ്മക്കു നിഴലായിടും.
നിറകണ്ണുകളോടെ അകലുന്നു എങ്കിലും
ഓർമ്മയിൽ നിൻ മുഖം മാത്രം
ദയയുള്ള കണ്ണുകൾ ബാക്കിയുണ്ടിനിയും
നല്ലൊരു ജീവിതം പുനർജ്ജനിക്കാൻ.
നിൻ അച്ഛൻ ആരെന്നറിയില്ലെനിക്ക്
അറിയുക വേണ്ട നീ എന്നെയും.
എൻ മകളെന്നറിഞ്ഞാലുലകം
പിൻഗാമിയാക്കിടും അമ്മക്കു നിഴലായ്
പിരിയാം നമുക്കീ പുലരിയിൽ
പിറവി തന്ന അമ്മയിൽ നിന്നും
നടവഴിയിൽ കളയുന്നു എങ്കിലും
പാതി വഴിയിൽ ആവില്ല ജീവിതം.
താരാട്ട് പാടാൻ കഥകൾ പറയാൻ
ചിണുങ്ങി കരയുമ്പോളുമ്മ തരാൻ
ചെല്ല പേരിട്ടെന്നെ വിളിക്കാൻ
അച്ഛനുണ്ടായിരുന്നു; പണ്ടെനിക്ക് .
എന്നും പുലരിയിൽ അച്ഛനും ഞാനും
പതിവായി പോകും ആറ്റിൽ കുളിക്കാൻ
അച്ഛൻ അന്ന് ഉണർന്നില്ല രാവിലെ
വിളിച്ചിട്ട് കണ്ണുകൾ തുറന്നില്ല തെല്ലുമേ
പാക്ഷാണം പാലിൽ കലർത്തി അമ്മ
കൊന്നതാണച്ഛനെ എന്ന സത്യം
വൈകിയാണെങ്കിലും അറിഞ്ഞു ഞാൻ
മത്തയായി നിൽക്കും അമ്മയിൽ നിന്നും
അച്ഛൻ മരിച്ച നാൾ മുതലേ
അഥിതികളായി അപരിചിതർ എത്തി വീട്ടിൽ
ഇവരെല്ലാം നമുക്ക് സ്വന്തമെന്നു
അന്നേ പഠിപ്പിച്ചു അമ്മ എന്നെ .
കാല ചക്രത്തിൻ പ്രയാണത്തിനിടയിൽ
താലി ചാർത്തി അമ്മ വീണ്ടും
കെട്ടു പ്രായം കഴിഞ്ഞ എന്നിൽ
ചിന്താ ബോധം ഒട്ടുമില്ലാതെ.
കള്ള് മണക്കാത്ത വീട്ടിലിന്ന്
ഒന്നിച്ചു മോന്തുന്നു രണ്ടു പേരും
കൂട്ടിനു കൂടാൻ കൂത്താടാൻ
പലരും വരുന്നു നിത്യവും.
കാലം കഴിഞ്ഞപ്പോൾ കാട്ടാള കണ്ണുകൾ
എന്നിലേക്കും അടുത്തുവന്നു.
അമ്മയോട് കരഞ്ഞു പറഞ്ഞിട്ടും
സാരമില്ലെന്നു ആശ്വസിപ്പിച്ചു.
ഇരയെ കൊതിക്കും കാട്ടാള കണ്ണുകൾ
എന്റെ മേലും പതിഞ്ഞു മെല്ലെ.
മദ്യത്തിലാണ്ട അമ്മയുടെ മുൻപിൽ
പിച്ചി ചീന്തി ദയ കൂടാത്തവർ.
അമ്മക്കു തുണയായിരുന്നയാൽ തന്നെ
കാഴ്ച വെച്ചു പണത്തിനായി പലർക്കും
വില പേശി പറയുവാൻ ദേഹത്തിന്
പെറ്റു വളർത്തിയ അമ്മയും കൂട്ടായ്.
കച്ചവട ചരക്കു പോൽ പലയിടത്തും
കടത്തി എന്നെ പലർക്കു വേണ്ടി
എല്ലാം കെട്ടടങ്ങി കഴിഞ്ഞെങ്കിലും
അച്ഛനാരെന്നറിയാത്ത കുഞ്ഞൊന്നു ബാക്കിയായി.
പിഴച്ച ഞാൻ ദേശത്തിന് ശാപമായി
പിഴപ്പിച്ചവർ ഇന്നും മാന്യരാണ്.
അമ്മ പിഴച്ചാൽ മകളു പിഴക്കുമോ
സത്യം തുടക്കത്തിൽ മറഞ്ഞേ കിടക്കു.
എല്ലാം സഹിച്ചു ജീവിക്കുന്നു
കാലത്തിനൊരു കോമാളിയായി
ബാക്കി നില്ക്കുന്നോരിത്തിരി ജീവിതം
എന്തിനെന്നരിയാതൊരു ചോദ്യമായി ??/
2014 മാർച്ച് 7, വെള്ളിയാഴ്‌ച
മാപ്പ്
നാലാണിയിൽ നീ പിടഞ്ഞിടുമ്പോൾ
പഠിച്ചു ഞാൻ എൻ പാഠങ്ങളെ
തുറിച്ചു നോക്കും നിൻ കണ്ണുകളിൽ
മെനഞ്ഞു ഞാൻ എൻ സ്വപ്നങ്ങളെ
മരുന്നിന്റെ മയക്കത്തിൽ മയങ്ങിടുമ്പോൾ
മാറു പിളർന്നു പകുത്തു ഞാൻ
പിടക്കുന്ന നിൻ ഹൃദയ താളത്തിൽ
കുറിച്ചെടുത്തു ഞാൻ നിൻ ചരമ ഗീതം
കത്തിപിടിയിൽ നീ പിടയുമ്പോഴും
പരതി ഞാൻ നിന്നിൽ എൻ അറിവുകളെ
എൻ ജീവിതം ഉയരുവാനായി
നിൻ ജീവിതം തന്നെനിക്കായ് നീ
പല തുണ്ടങ്ങളായ് നീ പകുത്തപ്പോഴും
പരിഭവം നിന്നിൽ കണ്ടില്ല തെല്ലും
ഒടുവിൽ ചവറുകുട്ടയിൽ നീ ഒതുങ്ങിയപ്പോൾ
മഴ പാട്ടിനായി കുറഞ്ഞ് ഒരാൾ മണ്ണിൽ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





