2015 ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ഓണം

             ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ഒരു ഓണം കൂടി നമുക്ക് അരികിലെത്തി. വിശ്വാസത്തിന്റെയും വിഭാഗിയതയുടെയും അതിർവരമ്പുകൾ ഇല്ലാതെ നാം ഒന്നായി ഒന്നുചേർന്ന് ഈ ഓണം ആഘോക്ഷിക്കുമ്പോൾ അവിടെ അറ്റുപോകുന്നത് വര്ഗ്ഗീയതയുടെ വിത്ത് വിതക്കുന്ന പടുവൃക്ഷങ്ങളുടെ വേരുകൾ ആണ്. മലയാളികൾ എവിടെ ഉണ്ടോ അവിടെ ഓണം ഉണ്ട് എന്ന ചെല്ല് യഥാർത്ഥമാകുമ്പോൾ അവിടെ തെളിഞ്ഞു കാണുന്നത് മലയാളികളുടെ സാഹോദര്യവും കൂട്ടായ്മയും ആണ്. ഈ സാഹോദര്യവും സന്തോഷവും തുടർന്നും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു
           ഓര്‍മ്മയില്‍ ഒരു ഓണം എങ്കിലും എല്ലാ മലയാളികളുടെയും മനസ്സില്‍ മായാതെ കിടക്കുന്നു ഓണം എന്ന് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് നമ്മുടെ കൊഴിഞ്ഞു പോയ കുട്ടികാലം ആണ്. ഗ്രാമം മുഴുവന്‍ പൂത്തു നില്‍കുന്ന തുമ്പ പൂക്കള്‍, മാനം മുട്ടെ പറന്നു നടക്കുന്ന ഓണത്തുമ്പികള്‍... വറുത്തു കോരുന്ന ഉപ്പേരിയുടെ മണം, വിവിധ വര്‍ണ്ണങ്ങള്‍ ചാര്‍ത്തിയ അത്ത പൂക്കളം, തല പൊക്കി നില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെ ഊഞ്ഞാല്‍, വാഴ ഇലയിലെ... വിഭവ സമൃദ്ധമായ ഊണ് ................... ഓര്‍ക്കാന്‍ നമുക്ക് ഒത്തിരി ഉണ്ട്. എന്നാല്‍ എല്ലാം ഇന്നു ഒരു ഓര്‍മ്മ മാത്രം. കാലത്തിന്റെ കുതിച്ചു ചാട്ടത്തില്‍ നമുക്ക് നഷ്ടമായത് നമ്മള്‍ മനസ്സില്‍ സൂക്ഷിച്ചു വെച്ച ഓര്‍മ്മയുടെ തനി നിറം ആണ്. നമ്മള്‍ അനുഭവിച്ച ആ പഴയ തനിമ ഇന്ന് ഓണത്തിന് ഉണ്ടോ എന്ന് ചെറിയ സംശയം.

            ആധുനികത ഓണത്തിനും മാറ്റങ്ങള്‍ വരുത്തി. തൊടികളില്‍ നിന്ന് നാം പറിച്ചെടുത്ത പൂക്കളുടെ സ്ഥാനത്ത് പ്ലാസ്റ്റിക്‌ പൂക്കളും നിറം പിടിപ്പിച്ച ഉപ്പു കളങ്ങളും സ്ഥാനം പിടിച്ചു. എന്തിനു ഏറെ പറയുന്നു വാഴ ഇല വരെ പ്ലാസ്റ്റിക്‌ ഇലകള്‍ക്ക് വഴി മാറി. മാറ്റങ്ങൾ ആളുകളെ മാറ്റിമറിക്കുമ്പോൾ മറഞ്ഞുപോകുന്നത് പഴമ ആണ്. നമ്മുടെ ഹൃദയത്തിൽ നമ്മൾ സൂഷിച്ച ആ പഴയ ഓണം നഷ്ട്ടമാകാതിരിക്കട്ടെ.മരിക്കാത്ത ഓര്‍മ്മകളും ഗ്രഹാതുരത സ്മരണകളുമായി നമുക്ക് സന്തോഷത്തോടെ ഈ ഓണത്തെ ആഘോഷിച്ച് ആനയിക്കാം. ലോകത്തിന്റെ നാനാ കോണില്‍ ചിതറി പാര്‍ക്കുന്ന എല്ലാ മലയാളികള്‍ക്കും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ഓണക്കാലം കൂടി ആശംസിക്കുന്നു...........