നാലാണിയിൽ നീ പിടഞ്ഞിടുമ്പോൾ
പഠിച്ചു ഞാൻ എൻ പാഠങ്ങളെ
തുറിച്ചു നോക്കും നിൻ കണ്ണുകളിൽ
മെനഞ്ഞു ഞാൻ എൻ സ്വപ്നങ്ങളെ
മരുന്നിന്റെ മയക്കത്തിൽ മയങ്ങിടുമ്പോൾ
മാറു പിളർന്നു പകുത്തു ഞാൻ
പിടക്കുന്ന നിൻ ഹൃദയ താളത്തിൽ
കുറിച്ചെടുത്തു ഞാൻ നിൻ ചരമ ഗീതം
കത്തിപിടിയിൽ നീ പിടയുമ്പോഴും
പരതി ഞാൻ നിന്നിൽ എൻ അറിവുകളെ
എൻ ജീവിതം ഉയരുവാനായി
നിൻ ജീവിതം തന്നെനിക്കായ് നീ
പല തുണ്ടങ്ങളായ് നീ പകുത്തപ്പോഴും
പരിഭവം നിന്നിൽ കണ്ടില്ല തെല്ലും
ഒടുവിൽ ചവറുകുട്ടയിൽ നീ ഒതുങ്ങിയപ്പോൾ
മഴ പാട്ടിനായി കുറഞ്ഞ് ഒരാൾ മണ്ണിൽ.
