പതിവ് പോലെ ഞാന്‍ അന്നും താമാസിച്ചാണ് എഴുന്നേറ്റത്. എന്നും അമ്മ വിളിച്ചുണര്‍ത്തും. അന്ന് ഉണര്‍ന്നത് മൊബൈലിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ്. ഉറക്ക ചെവുടില്‍ നോക്കിയപ്പോള്‍ നീല അക്ഷരത്തില്‍ അപ്പു കുവൈറ്റ് എന്നുള്ള തലക്കെട്ട്. ഞാന്‍ ഒന്ന് സന്തേഹിച്ചു. എന്ത് പറ്റി ഇവന്‍ ഇത്ര രാവിലെ വിളിക്കാന്‍. സമയം നോക്കിയപ്പോള്‍ ഒന്‍പതു മണി കഴിഞ്ഞു. ഈ അപ്പു എന്റെ ചങ്ങാതി ആണ്. സ്നേഹം കൂടുമ്പോള്‍ ഞങ്ങള്‍ അവനെ അപ്പി കുട്ടന്‍ എന്നാണ് വിളികുന്നത്. എന്ത് പറഞ്ഞാലും ആളൊരു പാവം ആണ്. എഴുന്നേറ്റു കാണില്ല അല്ലേ എന്നുള്ള അവന്റെ ആദ്യ വര്‍ത്തമാനത്തിനു തന്നെ മറുപടി ആയി ജോലിയില്‍ ആണെന്നും നല്ല തിരക്ക് ആണെന്നും ആദ്യമെ അടിച്ചുവിട്ടു.അടുത്ത ലീവിന് വരുമ്പോള്‍ എന്നെയും കൊണ്ടുപോകാം എന്നാണ് പറഞ്ഞിട്ടുള്ളത്. അവന്റെ വാക്ക് വിശ്വസിച്ചിട്ടു എടുത്ത പാസ്പോര്‍ട്ട് അലമാരയില്‍ ഇരുന്നു എന്നേ നോക്കി ചിരിക്കും.തിരിച്ചു ഞാനും ചിരിക്കും. എന്റെ വിശേഷങ്ങള്‍ ചോദിക്കുന്നതിന്റെ മുമ്പ് അവന്‍ തന്നെ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി. ഇടക്ക് അവന്‍ ഇംഗ്ലീഷ് വാക്കുകള്‍ പറയുമ്പോള്‍ അര്‍ത്ഥം മനസ്സിലാകാതെ ഞാനും മൂളും. സംസാരത്തിനിടയില്‍ ആണ് അവന്‍ എന്നോട് ആ കാര്യം പറയുന്നത്. നാളെ അവന്‍ നാട്ടില്‍ വരുന്നു എന്നുള്ളത്. കേട്ടപ്പോള്‍
എനിക്ക് പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത സന്തോഷം. കാരണം നാല് വര്‍ഷത്തിനു ശേഷം ആദ്യമായി ആണ് എന്റെ ചങ്ങാതിയെ ഒന്ന് കാണുന്നത്. ഗള്‍ഫില്‍ പോയിട്ടുള്ള അവന്റെ ആദ്യത്തെ വരവാണ്. ഒന്ന് ആഘോഷിക്കണം ഞാന്‍ മനസ്സില്‍ തീരുമാനിച്ചു. വിളിച്ചുകൊണ്ടു വരാന്‍ കാറുമായി ചെല്ലാന്‍ വേണ്ടി ആണ് വിളിച്ചതെന്ന് അവസാനം മനസിലായി. എന്നാല്‍ അവന്‍ പറഞ്ഞ ഒരു കാര്യം മാത്രം എനിക്ക് എന്തിനാ എന്ന് മനസ്സിലായില്ല. വരുമ്പോള്‍ ഒരു വലിയ തടി കഷണം കൂടി കൊണ്ടുവരാന്‍ പ്രത്യേകം പറഞ്ഞു. പിന്നീട് ആണ് അതിന്റെ ഉപയോഗം മനസ്സിലായത്. അവന്‍ വരുന്ന കാര്യം നാടും വീടും എല്ലാം അറിഞ്ഞു. എല്ലാവര്ക്കും ഭയങ്കര സന്തോഷം.......... അങ്ങനെ ആ ദിനം വന്നെത്തി. രാവിലെ കാറുമായി എയര്‍പോര്‍ട്ട് ലേക്ക് ഞങ്ങള്‍ കുതിച്ചു. കണ്ട എല്ലാ പള്ളിയിലും അമ്പലത്തിലും പൈസയിട്ടിട്ടാണ് പോയത്. എന്തായാലും അവന്‍ പറഞ്ഞ സമയത്ത് തന്നെ എത്തി. ഫ്ലൈറ്റ് എത്തിയിട്ടില്ല. ബന്തുക്കളെ കാത്തു നില്‍കുന്ന സ്വന്തക്കാരുടെ നിരയില്‍ ഞങ്ങളും നിന്നു. കുറച്ചു സമയത്തിന് ശേഷം കുവൈറ്റ് എയര്‍ വയെസ് ലാന്‍ഡ് ചെയ്തു എന്നുള്ള വിവരം ഒരു ചേച്ചി വിളിച്ചു പറഞ്ഞു.
യാത്രക്കാര്‍ ഓരോരുത്തരായി വന്നു തുടങ്ങി. അപ്പുവിനെ കാത്തു എന്റെ കണ്ണ് കഴച്ചു. അവസാനം അവനും വന്നു. നാട്ടില്‍ കയലിയും ബനിയനും ഇട്ടു ഇന്‍ ഷര്‍ട്ട് ചെയ്തു പോകുന്നവരെ കളിയാക്കിയിരുന്ന എന്റെ ചങ്ങാതിയുടെ വരവ് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. കോട്ടും സൂട്ടും പിന്നെ ആ ചൈന മൂക്കില്‍ ഒരു കൂളിംഗ് ഗ്ലാസ്സും. അവന്‍ ആകെ മാറി. അടുത്ത് വന്നപ്പോള്‍ അത്തറിന്റെ ഒടുക്കത്തെ വാസന. എന്തായാലും എന്നെ മനസ്സിലായി. സന്തോഷത്തോടെ ഓടി വന്നു കെട്ടിപിടിച്ചപ്പോള്‍ എന്നെയും അത്തര് മണത്തു. നാട്ടില്‍വെച്ചു ഭിഷക്കാര്‍ക്ക് പൈസ കൊടുക്കാത്തവന്‍ പെട്ടി ചുമക്കാന്‍ ആളുകളെ വിളിക്കുന്നത് കണ്ടപ്പോഴും, ഖാജ ബീഡിയും വലിച്ചു നടന്നവന്‍ ചുരുട്ട് വലിച്ചപ്പോഴും എനിക്ക് വല്ലാത്ത ഒരു അതിശയം.എന്തായാലും പെട്ടി എല്ലാം കാറിന്റെ ഡിക്കിയില്‍ കൊണ്ടു. ഡിക്കി അടക്കാന്‍ ഒരുങ്ങിയപ്പോള്‍ എന്റെ ചങ്ങാതി സമ്മതിക്കുന്നില്ല. അവനു ഡിക്കി പൊക്കി വെക്കണം. അപ്പോള്‍ ആണ് കൊണ്ടുവരാന്‍ പറഞ്ഞ തടി കഷണത്തിന്റെ കാര്യം എന്നോട് ചോദിച്ചത്. ആ തടി കഷണം കൊണ്ട് ഡിക്കി പൊക്കി കെട്ടി. എല്ലാം കഴിഞ്ഞിട്ടാണ് എന്നോട് പറഞ്ഞത് നാട്ടുകാര് പെട്ടിയൊക്കെ ഒന്ന് കാണണ്ടേ അതിനാണ് ഡിക്കി പൊക്കിയത് എന്ന് കേട്ടപ്പോള്‍ ഞാന്‍ അവനെ സമ്മതിച്ചു കൊടുത്തു. എവിടെ പോയാലും മാറാത്തത് അവന്റെ കുരുട്ടുബുദ്ധി മാത്രം. ഞങ്ങള്‍ വീട്ടിലേക്കു യാത്ര തിരിച്ചു. നാട്ടില്‍ ചൂട് കൂടുമ്പോള്‍ കാറ്റ് കൊള്ളാന്‍ വേണ്ടി കോഴിയെ കെട്ടി തൂക്കി അത് ചിറകു അടിക്കുമ്പോള്‍ കിട്ടുന്ന കാറ്റ് കൊണ്ടവന്‍ കാറില്‍ AC ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഉള്ളില്‍ ചിരിച്ചു. ഞാന്‍ AC ഓണാക്കി. അപ്പോള്‍ അവനു സൈഡ് ഗ്ലാസ് തുറക്കണം. ഗ്ലാസ് പതുക്കെ താത്തു. അതുവരെയും ഇടതു കയ്യില്‍ വാച്ച് കെട്ടിയവന്‍ പെട്ടന്ന് അത് വലതു കയ്യില്‍ കെട്ടി. നല്ല ഗോള്ടെന്‍ വാച്ച്. ആ കൈ കൊണ്ട് എല്ലാരയൂം കൈ കാണിച്ചപ്പോള്‍ അത് വാച്ച് കാണിക്കാന്‍ വേണ്ടി ആണ് കൈ വീശിയത് എന്ന് എനിക്ക് മനസ്സിലായില്ല. എന്തായാലും ഞാന്‍ വീട്ടില്‍ ചെന്നപോഴേക്കും ഞാനും ഒരു കൊച്ചു ഗള്‍ഫ്‌കാരന്‍ ആയി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ