മഹാത്മാ ഗാന്ധിജി എന്ന മഹത് വ്യക്തിയുടെ ജന്മ ദിനം നമ്മൾ സേവന വാരം ആയി ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ മഹത് ആശയങ്ങൾ നമ്മൾ മറ്റുള്ളവരിൽ എത്തിക്കുയാണ് . ഇന്ന് ഒക്ടോബർ 2 ഗാന്ധി ജയന്തി. ഓർമ്മകൾ പിന്നിലേക്ക് ഓടുകയാണെങ്കിൽ ഈ ദിനത്തിൽ സ്‌കൂൾ ജീവിതം എനിക്കും ഒത്തിരി ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്.
പാഠ പുസ്തകങ്ങൾ കൂട്ടിനില്ലാത്ത ചൂരലിനെ ഭയക്കാത്ത ഒരു കിടിലൻ ദിവസം. രാവിലെ കൂന്താലിയും മമ്മട്ടിയും (തൂമ്പ) പിന്നെ വട്ടിയിലോ കുട്ടയിലോ വീട്ടിൽ നിന്ന് തന്നു വിടുന്ന കൃഷി സാധനങ്ങളും തലയിൽ വെച്ചൊരു സ്കൂളിൽ പോക്ക്. പിന്നെ സ്കൂളും പരിസരവും വൃത്തിയാക്കുക, ബഞ്ചും ടസ്ക്കും കഴുകുക, ചെടികൾ നട്ട് പിടിപ്പിക്കുക, മൂത്ര പുര കഴുകുക എന്നിവ ഒന്നാം ഘട്ട ജോലികൾ ആയിരുന്നു. സ്കൂൾ ചുമരിൽ വരച്ച പടങ്ങളും എഴുതിയിട്ട പേരുകളും മായിക്കുമ്പോൾ ചെറിയ ചമ്മൽ തോന്നിയിരുന്നു. ജോലികൾ തകൃതിയായി നടക്കുമ്പോൾ മറുവശത്ത് അധ്യാപകരും മുതിർന്ന കുട്ടികളും കൂടി ഉഗ്രൻ പാചകം ആണ്. കൂടെ വാചകവും. പത്ത് മണിയാകുമ്പോൾ കപ്പ പുഴുക്കും ചമ്മന്തിയും. കപ്പ പുഴുക്ക് എന്ന് പേരാണെങ്കിലും അതിൽ ചെമ്പും ചേനയും കാച്ചിലും ഏത്തക്കയും എല്ലാം കാണും. ഉച്ചക്ക് പായസവും പിന്നെ കലാ പരിപാടികളോട് കൂടെ വൈകിട്ടു പിരിയുമ്പോൾ മനസ്സിന് ഒരു സന്തോഷം ആയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ