2014 മാർച്ച് 14, വെള്ളിയാഴ്‌ച

മിഠായി


മിഠായി തന്നിട്ടാണീ മാമാനെന്നെ 
കെട്ടിപിടിച്ചുമ്മ തന്നിടുന്നതെന്ന് 
തെളിവെടുപ്പിനായി അയാളെ കൊണ്ടുവന്നപ്പോളാ
കുഞ്ഞു പറഞ്ഞത് കേട്ട് ആശുപത്രി തേങ്ങി.

പിന്നെ കുറച്ചു ദിനങ്ങൾ കഴിഞ്ഞപ്പോളാ 
കുഞ്ഞു മരിച്ചെന്നറിഞ്ഞു പത്ര കോളത്തിൽ നിന്ന് 
 അയാൾക്ക്‌ നഷ്ട്ടമായത് ഒരു മിഠായിയും 
അവർക്ക് നഷ്ടമായത് ഏക മകളെയും 

2 അഭിപ്രായങ്ങൾ:

  1. ഒന്നു കൂടി കുറുക്കി, തേച്ചു മിനുക്കിയിരുന്നെങ്കിൽ
    വരികളുടെ തീവ്രത കൂടുതൽ ശക്തമായേനെ.

    കമന്റ് വെരിഫിക്കേഷൻ ഒഴിവാക്കുന്നത് നന്നായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  2. പിശാചുക്കളും പൂമൊട്ടുകളും!

    മറുപടിഇല്ലാതാക്കൂ